Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eastern Congo

കി​ഴ​ക്ക​ൻ കോം​ഗോ​യി​ൽ എ​ബോ​ള മ​ര​ണം 254 ആ​യി

കി​​​​ൻ​​​​ഷാ​​​​സ: കി​​​​ഴ​​​​ക്ക​​​​ൻ കോം​​​​ഗോ​​​​യി​​​​ൽ എ​​​​ബോ​​​​ള ബാ​​​​ധി​​​​ച്ചു​​​​ള്ള മ​​​​ര​​​​ണം 254 ആ​​​​യി. രോ​​​​ഗ​​​​ബാ​​​​ധ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 1,003 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. രോ​​​​ഗം ബാ​​​​ധി​​​​ച്ച​​​​വ​​​​രു​​​​മാ​​​​യി സ​​​​മ്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​ത് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.
നി​​​​ല​​​​വി​​​​ൽ 365 പേ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലോ ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ലോ ആ​​​​ണെ​​​​ന്നു കോം​​​​ഗോ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​വാ​​​​ത്ത കേ​​​​സു​​​​ക​​​​ൾ നി​​​​ര​​​​വ​​​​ധി​​​​യു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ക​​​​രു​​​​തു​​​​ന്ന​​​​ത്. രോ​​​​ഗ വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ മൂ​​​​ർ​​​​ധ​​​​ന്യാ​​​​വ​​​​സ്ഥ ഇ​​​​നി​​​​യും വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്നു. രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​മാ​​​​യി സ​​​​മ്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യ 35,000ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​ൻ ഇ​​​​തു​​​​വ​​​​രെ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല.

കി​​​​ഴ​​​​ക്ക​​​​ൻ കോം​​​​ഗോ​​​​യി​​​​ൽ വി​​​​മ​​​​ത​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​യാ​​​​സം സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു​​​​ണ്ട്. രോ​​​​ഗ​​​​ബാ​​​​ധ പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട ഇ​​​​റ്റു​​​​രി​​​​യി​​​​ൽ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് പി​​​​ന്തു​​​​ണ​​​​യു​​​​ള്ള അ​​​​ലൈ​​​​ഡ് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് ഫോ​​​​ഴ്‌​​​​സി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു ക​​​​ട​​​​ക്കാ​​​​നാ​​​​വു​​​​ന്നി​​​​ല്ല. ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം ല​​​​ആ​​​​ളു​​​​ക​​​​ൾ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തും രോ​​​​ഗ​​​​ബാ​​​​ധ ക​​​​ണ്ടെ​​​​ത്താ​​​​ൻ പ്ര​​​​യാ​​​​സം സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു​​​​ണ്ട്.

രോ​​​​ഗം പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ടി​​​​ട്ട് ഒ​​​​രു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യെ​​​​ങ്കി​​​​ലും ഇ​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ർഥ വ്യാ​​​​പ്തി ആ​​​​ർ​​​​ക്കു​​​​മ​​​​റി​​​​യി​​​​ല്ല. ഇ​​​​റ്റൂ​​​​രി പ്ര​​​​വി​​​​ശ്യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബു​​​​നി​​​​യ​​​​യി​​​​ലു​​​​ള്ള കി​​​​ഗോ​​​​ൺ​​​​സെ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​മ്പി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ ആഴ്ച അ​​​​സാ​​​​ധാ​​​​ര​​​​ണ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ 10 പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി ക്യാ​​​​മ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up